സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയായ ‘കൊയ്നോണിയ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാന്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10:30 മുതൽ കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൽമാനിയ സിംസ് ഓഡിറ്റോറിയത്തിൽ െവച്ച് നടത്തിയ ക്യാന്പിന്റെ ഉദ്‌ഘാടനം കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. എം.ബി ജോർജ്ജ് നിർവ്വഹിച്ചു. കത്തീഡ്രൽ സഹവികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, കത്തീഡ്രൽ ഭാരവാഹികൾ, മാനേജിങ് കമ്മറ്റി അംഗങ്ങൾ, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ക്രിസ്‌റ്റി പി. വർഗീസ്, സെക്രട്ടറി അജി ചാക്കോ പാറയിൽ, ട്രെഷറർ പ്രമോദ് വർഗീസ്, മറ്റ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വി. കുർബാനയ്ക്ക് ശേഷം പരുമല ആശുപത്രിയിൽ നിന്നും കഴിഞ്ഞ പത്ത് വർഷ കാലത്തെ സഹകരണത്തിന് പ്രസ്ഥാനത്തിന് ലഭിച്ച മൊമെന്റോ ഔദ്യോഗികമായി കത്തീഡ്രലിന് സമർപ്പിച്ചു.


