ഐഎസ്പിപി പ്രിൻസ് പാനലിനൊപ്പമെന്ന് ഒരു വിഭാഗം

മനാമ : ഐഎസ്പിപി, യുപിഎ പാനലിന് പിന്തുണ നൽകിയെന്നും ഐഎസ്പിപി തനിച്ച് മത്സരിക്കുമെന്നുമുള്ള തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ഐഎസ്പിപി ഒരു വിഭാഗത്തിന്റെ കൺവീനർ പങ്കജ് നാഭൻ അറിയിച്ചു. പ്രിൻസ് നടരാജന്റെ നേതൃത്വത്തിലുള്ള പി.പി.എയെ പിന്തുണച്ച് കൊണ്ട് ശക്തമായ പ്രവർത്തനത്തിലാണ് ഐഎസ്പിപി ഉള്ളതെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഐഎസ്പിപിയിൽ നിന്നും പുറത്തായ ഒരു അംഗം അധികാരവും സ്ഥാനവും ലഭിക്കാൻ മറ്റൊരു സംഘടനയിൽ ചേക്കേറിയതാണെന്നും അതല്ലാതെ ഐഎസ്പിപി അത്തരം ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും പങ്കജ് അറിയിച്ചു. ഭരണസമിതിയിൽ നിന്ന് കൊണ്ട് അവിശ്വാസം കൊണ്ട് വരികയും പിന്നീട് പത്രങ്ങളിൽ അടക്കം മാപ്പപേക്ഷിച്ച് ഭരണസമിതിയിൽ തുടർന്ന അംഗം ഇപ്പോൾ സ്ഥാനത്തിന് വേണ്ടി മറുകണ്ടം ചാടിയതാണ്. അഴിമതിക്കെതിരെ എന്ന് പറയുന്ന ഒരു പാനൽ ഇത്തരം അവസരവാദികളെ കൂട്ടികൊണ്ട് അധികാരം പിടിക്കാൻ ശ്രമിക്കുന്നത് തന്നെ ആ പാനലിന്റെ നിലപാടിലെ വിശ്വസ്ഥത സംശയകരമാക്കുന്നു. സ്കൂൾ ഇലക്ഷൻ പോലും ഇത്തരം രാഷ്ട്രീയ കുതികാൽ വെട്ടുകളുടെയും ഉപജാപത്തിന്റെയുമാക്കി അധികാരം ലക്ഷ്യമിടുന്നവരെ രക്ഷിതാക്കൾ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി കൊടുക്കണമെന്നും ഐഎസ്പിപി അഭ്യർത്ഥിച്ചു.