ബി 3 മലിനജല ശൃംഖല പദ്ധതി പൂർത്തിയായി

മനാമ : ബി 3 മലിനജല ഡ്രെയിനേജ് ശൃംഖല പദ്ധതി പൂർത്തിയാക്കിയതായി തൊഴിൽ − മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിങ് മന്ത്രാലയം സാനിറ്ററി എൻജിനീയറിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അസ്മ മുറാദ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, മഴക്കാലത്തിന് തയ്യാറെടുക്കുന്നതിനും നടത്തിവരുന്ന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
നോർത്തേൺ, സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിലായി മൂന്ന് കിലോമീറ്റർ നീളമുള്ളതാണ് ഡ്രെയിനേജ് ശൃംഖല. 29 പരിശോധന കേന്ദ്രങ്ങൾ, 49 മലിനജല ശേഖരണ പോയിന്റുകൾ, 11 മലിനജല ടാങ്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് മുറാദ് പറഞ്ഞു.