ബഹ്‌റൈൻ യുവ സംരംഭകർക്കും നിക്ഷേപകർക്കും പിന്തുണ നൽകുന്നു

മനാമ : മാരിടൈം−കോണ്ടിനെന്റൽ സിൽക്ക് റോഡ് സിറ്റീസ് അലയൻസ് (യുഎൻഎംസിഎസ്ആർ) ചെയർപേഴ്സൺ ഡാൻ ലിയാങ്ങിൻ സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെന്റ് (എസ്‌സിഇ) ഡെപ്യൂട്ടി പ്രസിഡണ്ട് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് ബിൻ ഇസ അൽ ഖലീഫ സ്വീകരിക്കണം നൽകി. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന നിക്ഷേപക −സംരംഭക ഫോറം 2017ൽ പങ്കെടുക്കാനായാണ് യുഎൻഎംസിഎസ്ആർ മേധാവി ബഹ്‌റൈനിലെത്തിയത്.
ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് ബിൻ ഇസാ അൽ ഖലീഫയും യുഎൻഎംസിഎസ്ആർ മേധാവിയും തമ്മിലും ബെസിലിക്കേറ്റയിൽ നിന്നുള്ള മൗറിസോ മാർസെല്ലോ പിറ്റേല്ലയുടെ നേതൃത്വത്തിലുള്ള ഒരു ഇറ്റാലിയൻ പ്രതിനിധി സംഘവുമായും ചർച്ചകൾ നടത്തി. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വ്യവസായ മേഖലകളിൽ നിക്ഷേപം നടത്താൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംയുക്ത സഹകരണവും സാങ്കേതിക വിദ്യകളുടെ കൈമാറ്റവും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ചാ വിഷയങ്ങളായി.
യുവ സംരംഭകർക്കും നിക്ഷേപകർക്കും പിന്തുണ നൽകുന്ന ബഹ്‌റൈന്റെ സമീപനത്തെ പ്രശംസിച്ച പിറ്റേല്ല, വികസനം നേടിയെടുക്കുന്നതിൽ ഇത്തരത്തിലുള്ള നീക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.