വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കിടെ ബഹ്‌റൈനി ബാലൻ മരിച്ചു

മനാമ : ഏഴ് മാസം മാത്രം പ്രായമുള്ളപ്പോൾ വൃക്ക മാറ്റിവച്ച നാല് വയസുകാരൻ ചൊവ്വാഴ്ച ഫ്രാൻസിൽ നടന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കിടെ മരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായ ഡയാലിസിസ് പ്രക്രിയയിൽ ജീവൻ നിലനിർത്തിയിരുന്ന ബഹ്‌റൈനി ബാലൻ സമൂഹ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഓരോ ദിവസവും 12 മണിക്കൂറോളം ഡയാലിസിസിന് വിധേയനായിരുന്ന കുട്ടി, രാജ്യത്ത് ഈ പ്രായത്തിൽ തുടർച്ചയായ ഡയാലിസിസിന് വിധേയനാകുന്ന ആദ്യ വ്യക്തിയാണ്. മകന്റെ ജീവിൻ രക്ഷിക്കാൻ സ്വന്തം വൃക്ക നൽകാൻ തയ്യാറായ പിതാവിനെക്കുറിച്ച് നിരവധി സമൂഹ മാധ്യമങ്ങളിൽ പ്രതിപാദിച്ചിരുന്നു. ഫ്രാൻസിൽ നടന്ന വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെത്തുടർയാണ് കുട്ടിയുടെ അവസ്ഥ കൂടുതൽ വഷളായത്. രണ്ടാഴ്ചയായി കുട്ടി നിരീക്ഷണത്തിലായിരുന്നു.