ആറാമത് പ്രോപ്പർട്ടി ഷോ നവംബർ 3, 4 തീയതികളിൽ

മനാമ : ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കന്പനികളുടെ നേതൃത്വത്തിലുള്ള പ്രോപ്പർട്ടി ഷോ നവംബർ 3, 4 തീയതികളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ െവച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ പ്രദർശനം ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ നിന്നടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50ഓളം കന്പനികൾ ഷോയിൽ സംബന്ധിക്കും. ഗല്ലുർ ഐഡിയസ്, ഇൻസൈറ്റ്, പ്രോപ്പിൻ കേരളാ.കോം, ടൈം റിയാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രോപ്പർട്ടിഷോ നടക്കുന്നതെന്ന് ഇതിന്റെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.