ബ്രി­ല്യന്റ് ട്യൂ­ഷൻ സെ­ന്ററിൽ ക്ലാ­സു­കൾ ആരംഭി­ച്ചു­


മനാമ : ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മുഹറഖിൽ ആരംഭിച്ച ബ്രില്യന്റ് ട്യൂഷൻ സെന്ററിൽ ക്ലാസുകൾ ആരംഭിച്ചു. കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ് ഉണ്ടാവുക. (മുഹറഖിൽ ഗൾഫ് മാർട്ടിന് സമീപം, ബ്ലോക്ക് 215, റോഡ് നന്പർ 60, ബിൽഡിംഗ് 234, ഫ്‌ളാറ്റ് 13.). വൈകീട്ട് 4:30 മുതലാണ് ക്ലാസ് സമയം.

വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സൗകര്യപ്രദമായ ക്ലാസ് റൂമുകളിൽ ഇരുന്ന് പഠിക്കാവുന്ന രീതിയിലാണ് ട്യൂഷൻ സെന്റർ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസത്തെയും പാഠഭാഗങ്ങളുടെ അവലോകനവും സംശയ നിവാരണവും കൂടാതെ ആഴ്‌ചയിൽ ഒരിക്കൽ ക്ലാസ് ടെസ്റ്റ് അടക്കം സ്‌കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നതിനേക്കാൾ ശ്രദ്ധയും പാഠഭാഗങ്ങൾ മനസ്സിലാക്കാനുള്ള പരിശീലനവുമാണ് ബ്രില്യന്റിൽ ഉണ്ടാവുകയെന്ന് സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഉറപ്പു നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും ക്ലാസുകളിൽ ചേരാൻ ആഗ്രഹിക്കുന്നവരും 17323577, 37769636 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. email id: brillianteducation.bh@gmail.com.

You might also like

  • Straight Forward

Most Viewed