പടവ് കുടുംബവേദി ഈദ് - ഓണം ആഘോഷം സംഘടിപ്പിച്ചു

മനാമ : പടവ് കുടുംബ വേദി ഈ വർഷത്തെ ഈദ്-ഓണം ആഘോഷം അദ്‌ലിയയിലുള്ള ഫുഡ് വേൾഡ് പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. പടവിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗണേഷ് കുമാർ പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സിയാദ് ഏഴാംകുളം,നിസാർ കൊല്ലം എന്നിവർ ആശംസ അർപ്പിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി. ഷംസ് കൊച്ചിൻ, നിയാസ് ആലുവ, ഉമർ പാനായിക്കുളം, സഹൽ തൊടുപുഴ, ഇസ്മാഈൽ കുറ്റ്യാടി, മുസ്തഫ പട്ടാന്പി, ഹനീഫ് കണ്ണൂർ, അസിസ്‌ഖാൻ, ബക്കർ കേച്ചേരി, ഷജീർ തിരുവനന്തപുരം, സത്താർ, ബൈജു മാത്യു, അഷ്‌റഫ് വടകര, ജമാൽ തുടങ്ങിയ എല്ലാ എക്സിക്യുട്ടീവ് മെന്പർമാരും പങ്കെടുത്തു. പ്രോഗ്രം കൺവീനർ സുനിൽ ബാബു നന്ദി പറഞ്ഞു.