ഓണം, ഈദ് ആഘോ­ഷങ്ങൾ : നേ­ട്ടമു­ണ്ടാ­ക്കി­ വി­പണി­


മനാമ : പ്രവാസലോകത്തെ ഓണം, ഈദ് ആഘോഷങ്ങൾ സജീവമായി തുടരുന്നതിൽ നേട്ടം കൊയ്തത് വിവിധ മേഖലകളിൽ ഉള്ളവരാണ്. വിവിധ അസോസിയേഷനുകളുടെയും സംഘടനകളുടെയും ഓണസദ്യകൾ നടക്കുന്നതിനാൽ സൂപ്പർ മാർക്കറ്റുകളിൽ സദ്യാ സാധനകൾക്ക് വൻ ഡിമാൻഡ് തന്നെയായിരുന്നു. കുടുംബങ്ങളിലെ ഓണാഘോഷങ്ങളും തകൃതിയായി നടന്നപ്പോൾ ചെറുകിട കോൾഡ് സ്റ്റോർ, പച്ചക്കറി വ്യാപാരികൾക്കും സാമാന്യം ഭേദപ്പെട്ട കച്ചവടം തന്നെയാണ് ഉണ്ടായത്. 

പ്രത്യേകിച്ച് വാഴയില, പഴങ്ങൾ തുടങ്ങിയവയ്ക്കും ബേക്കറി സാധങ്ങങ്ങൾക്കും നല്ല ഡിമാൻഡ് ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. 

ഓണകോടികൾ സ്റ്റോക്ക് എത്തിച്ചുകൊണ്ട് ടെക്സ്റ്റയിൽസ് വിപണിയും ഓണം - ഈദ് കാലയളവിൽ നേട്ടം കൊയ്തു. ബഹ്‌റൈനിലെ പ്രമുഖ വസ്ത്ര ശാലകളിലെല്ലാം ഓണത്തിന് മുൻപ് ആരംഭിച്ച വസ്ത്ര വിപണിയിലെ തിരക്ക് ഇപ്പോഴും തുടരുന്നു. ടൈലറിംഗ് മേഖലയിലും കഴിഞ്ഞ ആഴ്ച തിരക്ക് പിടിച്ച ദിനമായിരുന്നു. സ്‌കൂൾ തുറന്നതും ഓണവും ഈദും എല്ലാം ഒരേ കാലയളവിലായതിനാൽ സജീവമായ ഉത്സവ വിപണിയായിരുന്നു പോയ വാരമെന്ന് തന്നെ പറയാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed