മെന്പർഷിപ്പ് വിതരണവും ശിൽപ്പശാലയും സംഘടിപ്പിച്ചു

മനാമ : കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ മെന്പർഷിപ്പ് വിതരണ പൊതുയോഗവും, ശിൽപ്പശാലയും സംഘടിപ്പിച്ചു. ബഹ്റൈൻ സഗായ റെസ്റ്റോറന്റിൽ െവച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് സാജിദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ജാക്സ് മാത്യു സ്വാഗതം ആശംസിച്ചു. സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം ശിൽപ്പശാല ഉദ്്ഘാടനം ചെയ്തു.
കെ.പി.ഡബ്യു.എ ഉപദേശക സമിതി കൺവീനർ നിസാർ കൊല്ലം ശിൽപ്പശാല വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ചാപ്റ്റർ രക്ഷാധികാരി കെ.ആർ നായർ സിയാദ് ഏഴംകുളത്തിന് മെന്പർഷിപ്പ് കാർഡ് നൽകി മെന്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേയ്ക്ക് ഏരിയ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിച്ച് മുന്നോട്ടു കൊണ്ട്പോവുമെന്നും, പ്രവാസികളുടെ ഉന്നമനത്തിനായി പുനരധിവാസം എന്ന പ്രധാന ലക്ഷ്യത്തിലേയ്ക്ക് എത്തുവാൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി നടപ്പിൽവരുത്തുമെന്നും സംഘാടകർ അറിയിച്ചു. നോർക്ക രജിസ്ട്രേഷൻ പുതിയ അംഗങ്ങൾക്കുള്ള മെന്പർഷിപ്പ് വിതരണവും യോഗ സ്ഥലത്ത് വെച്ച് നടന്നു. നൗഷാദ് തിരൂർ നന്ദി പറഞ്ഞു.