ഗാന്ധിജയന്തി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തുന്നു

മനാമ : മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങൾ സപ്തംബർ 22ന് രാവിലെ 10:30മണി മുതൽ കേരളസമാജത്തിനു സമീപം ഉള്ള സെഗയ്യ റെസ്റ്റോറന്റ് ഹാളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിനോദ് ഡാനിയേൽ (36631795), സനൽകുമാർ (33178851), ബിജു (38873832)എന്നിവരെ ബന്ധപ്പെട്ട് വാട്സ്ആപ്പിൽ പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.