സൗദിയിൽ പ്രക്ഷോഭം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ബഹ്‌റൈൻ വിദേശകാര്യമന്ത്രി അപലപിച്ചു

മനാമ : സൗദി അറേബ്യയിൽ വിദ്വേഷമുണർത്തുന്ന രീതിയിലുള്ള ഓൺലൈൻ കോളുകൾക്കെതിരെ പൊതുജനാഭിപ്രായം ഉയരുന്നതായി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. സപ്തംബർ 15 മൂവ്മെന്റ് എന്ന പേരിൽ സൗദി അറേബ്യയിൽ ഇത്തരം ഓൺലൈൻ കോളുകൾ നടത്തി എന്നാണ് റിപ്പോർട്ട്. ഇത് പൊതുജനാഭിപ്രായം തകർക്കുന്നതിനും രാജ്യത്തിലെ അസ്ഥിരത ഉണ്ടാക്കുന്നതിനുമുള്ള ശ്രമമാണെന്നും ഈ പ്രശ്നം പരിഹരിക്കണമെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രി ആവശ്യപ്പെട്ടു.
സൗദി അറേബ്യയെ ദോഷകരമായി ബാധിക്കുന്ന ഈ നീക്കത്തിന് പിന്നിൽ ഖത്തർ ആണെന്നും ഇതേ രീതിയിൽ ബഹ്‌റൈനെതിരെ നടത്തിയ നീക്കം പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ജനങ്ങൾ തങ്ങളുടെ രാജ്യത്തെയും അവരുടെ നേതാക്കളെയും സഹായിച്ചതായും മന്ത്രി പറഞ്ഞു. ഇന്നലെ ദശലക്ഷം ട്വീറ്റുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.