36കാരി ബഹ്‌റൈൻ പൗരത്വം തേടുന്നു

മനാമ : ഇന്ത്യയിൽ വിദേശിയായി 36 വർഷം ചിലവഴിച്ചശേഷം, ജന്മദേശത്ത് മടങ്ങിയെത്തിയ യുവതി ബഹ്‌റൈൻ പൗരത്വം നേടാൻ ശ്രമിക്കുന്നു. ചെറുപ്പത്തിൽ തന്നെ രാജ്യം വിട്ടുപോകാൻ നിർബന്ധിതയായ സ്ത്രീയുടെ വാദങ്ങൾ പരിശോധിക്കാൻ ഹൈ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി അടുത്തിടെ ഉത്തരവിട്ടു. 1980കളുടെ തുടക്കത്തിൽ ജനിച്ച സ്ത്രീയുടെ പിതാവ് ബഹ്‌റൈൻ സ്വദേശിയും മാതാവ് ഇന്ത്യൻ പൗരയുമാണ്. 36 വർഷം മുൻപ് തന്റെ പിതാവ് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അ
വർ അവകാശപ്പെടുന്നത്.
1982−ൽ, വിവാഹമോചിതയായ ശേഷം നവജാതശിശുവുമായി അമ്മ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോന്നു. വിവാഹമോചന സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം പത്താം വയസ്സിൽ കുട്ടിയെ ബഹ്‌റൈനിലേയ്ക്ക് തിരികെ കൊണ്ടുവരണം എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമപരമായ രേഖകൾ കൈമാറാൻ പിതാവ് വിസമ്മതിച്ചതിനാൽ നടന്നില്ല. കോടതി രേഖകൾ പ്രകാരം സ്ത്രീ പിന്നീട് ഒരു വിദേശി എന്ന നിലയിൽ ഇന്ത്യയിൽ താമസിക്കുകയായിരുന്നു.
എന്നാൽ, ഒരു തൊഴിലാളിയായി ബഹ്‌റൈനിലെത്തിയ അവർ ബഹ്‌റൈൻ പൗരത്വം നൽകണമെന്നും പാസ്‌പോർട്ടും ഐഡന്റിറ്റി കാർഡും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒക്ടോബർ 28ന് കോടതി കേസിൽ വാദം കേൾക്കും.