വെയർഹൗസിൽ വൻ തീപ്പിടുത്തം

മനാമ : നോർത്തേൺ ഗവർണറേറ്റിലെ സാൽമബാദിൽ വൻ തീപ്പിടുത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12:47നാണ് ഒരു കന്പനിയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൌസിന് തീപിടിച്ചത്. അതിവേഗം തീപ്പിടിക്കാൻ സധ്യതയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണാണ് കത്തിയത്.
തൊട്ടടുത്ത കെട്ടിടങ്ങളിലേയ്ക്കും തീ വ്യാപിച്ചിരുന്നുവെങ്കിലും സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാവിഭാഗം തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തിൽ പന്ത്രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തൊഴിൽ നഗരാസൂത്രണ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.