കെ.സി.എ ഒാണമഹോത്സവം സപ്തംബർ ഒന്ന് മുതൽ എട്ട് വരെ
മനാമ : കെ.സി.എ ഒാണമഹോത്സവം സപ്തംബർ ഒന്ന് മുതൽ എട്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ദിവസം അത്തം ഘോഷയാത്ര, പൂക്കളം, പുലിക്കളി, വാദ്യമേളങ്ങൾ എന്നിവ നടക്കും. കെ.സി.എ ഗ്രൗണ്ടിലും വി.കെ.എൽ ഒാഡിറ്റോറിയത്തിലുമായാണ് ഇൗ പരിപാടികൾ നടക്കുക. െഎ.പി.എസ് ദന്പതികളായ സതീഷ് ബിനോയും അജിത ബീഗവും ഉദ്ഘാടനം നിർവ്വഹിക്കും. സപ്തംബർ രണ്ടിന് നടക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും. താൽപര്യമുള്ളവർക്ക് ഇനിയും സൗജന്യമായി രജിസ്റ്റർ ചെയ്യാം.
മൂന്നിന് വൈകീട്ട് നടക്കുന്ന വടംവലിയിൽ പങ്കെടുക്കാൻ ടീമൊന്നിന് 10 ദിനാർ ആണ് ഫീസ്. നാലിനും അഞ്ചിനും അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള മത്സരങ്ങൾ നടക്കും. ആറിനാണ് പായസ മത്സരം. ഏഴിന് ശിങ്കാരി മേളവും പന്തളം ബാലന്റെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും. എട്ടിന് ഒാണസദ്യ നടക്കും. കാലത്ത് 11ന് തുടങ്ങുന്ന സദ്യ ക്ഷണിക്കപ്പെട്ടവർക്കും കൂപ്പൺ ലഭിച്ചവർക്കുമായാണ് നടത്തുന്നത്. വിശദവിവരങ്ങൾക്ക് കൺവീനർ സേവി മാത്തുണ്ണിയുമായോ (38382676) ജോ.കൺവീനർ വർഗീസ് ജോസഫുമായോ (39300835) ബന്ധപ്പെടാം.
മീഡിയ കോ-ഒാർഡിനേറ്റർ തോമസ് ചിറമ്മൽ, മെന്പർഷിപ്പ് സെക്രട്ടറി സോണിസ് ഫിലിപ്പ്, കൺവീനർ സേവി മാത്തുണ്ണി, പ്രസിഡണ്ട് കെ.പി ജോസ്, ബഹ്റൈൻ ഫിനാൻസിങ് കന്പനി ജനറൽ മാനേജർ പാൻസിലി വർക്കി, വൈസ് പ്രസിഡണ്ട് ജോൺസൺ, ബി.എഫ്.സി ബിസിനസ് ഡെവലപ്മെന്റ് മാനേജർ ടോബി മാത്യു, കോൺട്രടെക് മാനേജർ വിൻസെന്റ്, കെ.സി.എ ഇേന്റണൽ ഒാഡിറ്റർ സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

