മനാമ ബിൽഡിംഗ് മെറ്റീരിയൽസ് പ്രവർത്തനമാരംഭിച്ചു
മനാമ : സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് രംഗത്തും ഫർണിച്ചർ, ഓട്ടോമൊബൈൽ രംഗത്തും ബഹ്റൈനിൽ ഏറെക്കാലമായി അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പായ ജിഎസ്എഫ്, സോളാ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മനാമ ബിൽഡിംഗ് മെറ്റീരിയൽസ് എന്ന സ്ഥാപനം മനാമയിൽ പ്രവർത്തനമാരംഭിച്ചു.
ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒരു വീടിനു വേണ്ടുന്ന എല്ലാ കെട്ടിട നിർമ്മാണ സാമഗ്രികളും ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന സ്ഥാപനമാണിത്. സാനിറ്റിറി വെയർ, സെറാമിക് ടൈൽസ്, ഫർണിച്ചർ, ഫയർ ആൻ്റ് സേഫ്റ്റി സാധനങ്ങൾ, സ്റ്റീൽ ട്യൂബ്, സിമൻ്റ്, ബ്ലോക്കുകൾ, ജക്കൂസി, സോണ, ബാത്ത്റൂം പാർടീഷൻസ്, ഇലക്ട്രിക്കൽ-ഹാർഡ്്വെയർ ഉൽപ്പന്നങ്ങൾ, സ്ട്രക്ചറൽ സ്റ്റീൽ, ഹാർഡ്-സോഫ്റ്റ് വുഡ് തുടങ്ങി നിരവധി സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 10 വരെ വിവിധ സാധനങ്ങൾക്ക് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
ജക്കൂസി, സോണ എന്നിവ ലൈവ് ആയി കാണാനുള്ള സൗകര്യവും ഷോറൂമിലുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

