ഐ.വൈ­.സി­.സി­ വടംവലി­ മത്സരം സംഘടി­പ്പി­ക്കും


മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘വടം വലി മത്സരം’ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ സൽക്കാര റെസ്റ്റോറാന്റിന് പിൻവശത്തായി സ്ഥിതി ചെയ്യുന്ന മൈതാനത്താണ് മത്സരം സംഘടിപ്പിക്കുക.

സെപ്തംബർ 1ന് (വെള്ളി) വൈകീട്ട് 4 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി അബിൻ സജീവ് (സ്പോർട്സ് വിങ് കൺവീനർ, 38244001), ജെയ്‌സൺ മുണ്ടുകോട്ടക്കൽ (66995528) എന്നിവരുമായി ഫോണിൽ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed