പ്രവാ­സി­ വെ­ൽ­ഫെ­യർ അസോ­സി­യേ­ഷൻ ബഹ്‌റൈൻ ചാ­പ്റ്റർ പൊ­തു­യോ­ഗം സംഘടി­പ്പി­ക്കു­ന്നു­


മനാമ : പ്രവാസി വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ പൊതുയോഗം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 11നു വൈകീട്ട് ആറ് മണിക്ക് സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. 

ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലും കുവൈത്ത്‌, ഖത്തർ, യു.എ.ഇ, സൗദി, ഒമാൻ, മലേഷ്യ തുടങ്ങിയവിടങ്ങളിലും കമ്മിറ്റികൾ രൂപീകൃതമായിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. 

മുൻപ്രവാസികളെയും ഇന്ത്യയ്ക്കകത്തുള്ള ആഭ്യന്തര പ്രവാസികളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങൾക്കും പദ്ധതികൾക്കും നോർക്ക, ഇതര പ്രവാസികാര്യ സർക്കാർ ആനുകൂല്യങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും സംഘടനാ മുൻഗണ നൽകുമെന്ന് ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉബൈദ്‌ (38464938), സാജിദ്‌ എൻ.പി (39277399), നസീർ (33252635), കെ.ആർ നായർ (39652009) എന്നിവരുമായി ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed