രാ­ജ്യത്ത് ചെ­മ്മീൻ മത്­സ്യബന്ധന നി­രോ­ധനം അവസാ­നി­ച്ചു­


മനാമ : ചെമ്മീൻ‍ പ്രേമികൾ‍ക്ക് ഇനി സന്തോഷിക്കാം. മാർച്ച് 15 മുതൽ രാജ്യത്ത് ആരംഭിച്ച ചെമ്മീൻ മൽസ്യബന്ധന നിരോധനം അവസാനി­ച്ചു­. ഇതോടെ ഇന്നുമുതൽ വിപണിയിൽ ചെമ്മീൻ സുലഭമാകും.

നേരത്തെ ആറ് മാസത്തേയ്ക്കാണ് ചെമ്മീൻ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയതെങ്കിലും നിരോധനം മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പരിഗണിച്ച് ജൂലൈ 10ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഈ നിരോധനം നാലുമാസമായി കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

അടുത്ത നിരോധന കാലയളവ് മുതൽ മറ്റ് ജിസിസി രാജ്യങ്ങളുമായി ചേർന്ന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ പ്രതിവാര കാബിനറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed