ഐഎസിൽ ചേർന്ന ഒരാൾകൂടി മരിച്ചതായി നാട്ടിൽ വിവരം


തൃക്കരിപ്പൂർ : ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഒരാൾകൂടി മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്സാപ്പ് സന്ദേശം. നേരത്തേ ഇതുസംബന്ധിച്ച വിവരങ്ങൾ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്കിന്റെ പേരിൽ തന്നെയാണ് ഇക്കുറിയും സന്ദേശമെത്തിയത്. അഷ്ഫാക്കിനെയും ഇവർക്കൊപ്പം കാണാതായിരുന്നു.

അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതൽ വിവരമില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. കാണാതായവരിൽ ടി.കെ. ഹഫീസുദ്ദീൻ, മുർഷിദ് മുഹമ്മദ് (23), പാലക്കാട് സ്വദേശി യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റ് (യഹിയ–23) എന്നിവർ അഫ്ഗാനിസ്ഥാനിൽ യുഎസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തേ നാട്ടിൽ ലഭിച്ച വിവരം.

13 മലയാളികൾ കൊല്ലപ്പെട്ടതായി വന്ന പ്രചാരണം വ്യാജമാണെന്ന നിലയിലും മൊബൈൽ ആപ് വഴി നേരത്തെ സന്ദേശമെത്തിയിരുന്നു. ജോലി ചെയ്തിരുന്ന സ്കൂളിന്റെ ആവശ്യത്തിനായി മുംബൈയിലേക്കെന്നു പറഞ്ഞാണ് 2016 മെയ് 28ന് മർവാൻ വീട്ടിൽ നിന്നു പോയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed