മകന്റെ വിധവയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ല : മുന്‍ മന്ത്രി അറസ്റ്റില്‍


മനാമ : തന്റെ മകന്റെ വിധവയ്ക്കും കുഞ്ഞിനും ന്യായമായ ഓഹരി നൽകുന്നതിന് വീഴ്ച വരുത്തിയ കേസിൽ തടവ് ശിക്ഷ ഒഴിവാക്കാൻ 72,000 ബഹ്‌റൈൻ ദിനാർ നൽകാമെന്ന് മുൻ മന്ത്രി. കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് മുൻ മന്ത്രിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കോടതി രേഖകൾ പ്രകാരം, ഇദ്ദേഹത്തിന്റെ മകൻ മരിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മകന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 
 
പ്രസവത്തിനു മുന്പേ മകന്റെ അപ്പാർട്മെന്റിൽ നിന്നും യുവതിയെ പുറത്താക്കിയ ഇദ്ദേഹം, മരിച്ചയാളുടെ കാർ വിട്ടുകൊടുക്കാനും വിസമ്മതിച്ചു. തുടർന്ന് നിയമപ്രകാരം തന്റെയും കുഞ്ഞിന്റെയും അവകാശം നേടിയെടുക്കാനായി വിധവയായ സ്ത്രീ  ഭർതൃപിതാവിനെതിരെ കേസ് ഫയൽ ചെയ്തു. കേസ് നല്‍കിയതിന്റെ ഫലമായി വസ്തുവകകൾ പൊതു ലേലത്തിൽ വിൽക്കുന്നതിനും സ്ത്രീക്ക് പണം കൈമാറുന്നതിനും ജഡ്ജിമാർ ഉത്തരവിട്ടു. ലേലത്തിൽ 1,45,000 ബഹ്‌റൈൻ ദിനാർ ലഭിച്ചെങ്കിലും മുൻ മന്ത്രി യുവതിക്ക് മുഴുവൻ തുകയും കൈമാറിയില്ല. ഇതിന് ശേഷമാണ് അറസ്റ്റ് ഉണ്ടായത്.
 
അന്വേഷണത്തിൽ ഇയാൾക്കെതിരെ സാന്പത്തിക കുറ്റങ്ങള്‍ വേറെയും ചുമത്തിയിട്ടുണ്ട്. ഇതില്‍ 3,20, 000 ബഹ്‌റൈൻ ദിനാറിന്റെ ചെക്ക് കേസും, 4,000 ബഹ്‌റൈൻ ദിനാറിന്റെ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട കേസും, മറ്റ് തൊഴിൽ സംബന്ധമായ കേസുകളും ഉള്ളതായി പറയപ്പെടുന്നു. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed