കായിക മന്ത്രി അൽ ഹലാ ക്ലബ് സന്ദർശിച്ചു


മനാമ : അൽ ഹലാ സ്പോർട്സ്  ക്ലബ്ബിൽ നടന്ന ആക്രമണത്തെ യുവജനക്ഷേമ - കായിക വകുപ്പ് മന്ത്രി ഹിഷാം അൽ ജവ്ദർ ശക്തമായി അപലപിച്ചു. രാജ്യത്തെ കായിക - വിനോദ സൗകര്യങ്ങളുടെ സംരക്ഷണം ദേശീയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് സന്ദർശിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരും കളിക്കാരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, എല്ലാത്തരം അക്രമങ്ങളെയും തടയുന്നതിനുള്ള നടപടികൾ ഗവൺമെൻറ് സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
 
ആക്രമണത്തിൽ പരിക്കേറ്റ പരിശീലകൻ അബ്ദുൾനാസർ ഹസന്റെ സ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. കായിക മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരും ക്ലബ്ബ് പ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed