പി­തൃ­പു­ണ്യത്തി­ന്റെ­ നി­റവിൽ‍ ബഹ്റൈൻ പ്രവാ­സി­കളും


മനാമ : കേരളത്തിലെന്പാടും കർക്കിടക വാവിന്റെ പുണ്യം തേടി പിതൃക്കൾ‍ക്ക് ബലിതർ‍പ്പണം നടക്കുന്പോൾ‍ ഇങ്ങകലെ ബഹ്റൈനിലും പതിവ് തെറ്റിക്കാതെ പ്രവാസികളായ വിശ്വാസികൾ‍ തങ്ങളുടെ പൂർവ്‍വികരുടെ ഓർ‍മ്മകൾ‍ക്ക് മുന്പിൽ‍ ബലിയിട്ടു. മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ‍ അസ്രി കടലോരത്താണ് ഇന്നലെ രാവിലെ നാല് മണിയോടെ ബലിതർ‍പ്പണം നടന്നത്. സ്ത്രീകളടക്കം 250ൽപരം പ്രവാസികൾ പങ്കെടുത്ത ചടങ്ങുകൾ‍ കേശവൻ നന്പൂതിരിയുടെ കാർമ്മികത്വത്തിലാണ് നടന്നത്. സതീഷ് കുമാർ, നകുലൻ വോളന്റിയർ ടീം അംഗങ്ങളായ ജഗന്നാഥൻ, അജയൻ, സനിൽ, സതീഷ് മനോജ് കളത്തിൽ, ഷിബുലാൽ, മനോജ്, സുരേന്ദ്രൻ തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നൽ‍കി.

ബലിതർപ്പണം നടത്താൻ അവസരം നൽകിയ ബഹ്‌റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും സമിതിയുടെ കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്ത്, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവർ രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed