ബഹ്റൈനില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

മനാമ : രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 4.8 ശതമാനം വര്‍ദ്ധനവുണ്ടായതായി എല്‍ എം ആര്‍ എ അറിയിച്ചു. 2016 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ഈ വര്‍ദ്ധനവ് സൂചിപ്പിച്ചിരിക്കുന്നത്. 6,10,510 വിദേശ തൊഴിലാളികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 5,82,407 പേരായിരുന്നു. അതേ സമയം ജോലി ചെയ്യുന്ന ബഹ്റൈനി സ്വദേശികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 1,56,782 സ്വദേശികള്‍ മാത്രമാണ് എല്‍ എം ആര്‍ എയില്‍ ജോലി ചെയ്യുന്നതായി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.