37 വർ­ഷത്തെ­ ബഹ്‌റൈനിലെ പ്രവാ­സജീ­വി­തം അവസാ­നി­പ്പി­ച്ച്­ ഹരീ­ന്ദ്രൻ മടങ്ങു­ന്നു­


മനാമ: 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങുകയാണ് ബഹ്‌റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകനായ തലശ്ശേരി ധർമ്മടം സ്വദേശി ഹരീന്ദ്രൻ. ജിദാഹാഫിസിലെ ജർമ്മൻ കാറുകളുടെ ഗാരേജിൽ മെക്കാനിക്കായിട്ടായിരുന്നു 88ൽ ബഹ്റൈനിൽ ആദ്യമായി ഹരീന്ദ്രൻ ജോലിക്കെത്തിയത്. പിന്നീട് ഒമാനിലും സൗദിയിലും ജോലി ചെയ്തുവെങ്കിലും കഴിഞ്ഞ 30 വർഷമായി ബഹ്റൈൻ പ്രവാസിയായി തന്നെ ജീവിക്കുകയായിരുന്നു. 

11 വർഷമായി എയർമെക്ക് കന്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു. ഭാര്യ പ്രമീള നാട്ടിലാണുള്ളത്. മക്കളായ ഹിരൺ അബുദാബിയിലും ഹണി ബംഗളൂരുവിലും ജോലി ചെയ്യുന്നു. ബഹ്റൈനിൽ എത്തിയ നാൾ മുതൽക്കു തന്നെ ബഹ്‌റൈൻ പ്രതിഭയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഹരീന്ദ്രന് നല്ലൊരു സുഹൃത്ത് വലയം തന്നെയുണ്ട്. 

You might also like

Most Viewed