ബഹ്‌റൈനിൽ മൂന്ന് കൗമാരക്കാർക്ക് തടവ് ശിക്ഷ

മനാമ: അഞ്ച് ബഹ്‌റൈൻ ദിനാറിനുവേണ്ടി 73 കാരനെ കവർച്ച ചെയ്ത കേസിൽ മൂന്നു കൗമാരക്കാർക്ക് ഒരു വർഷം വീതം തടവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഫോൺ കടയിൽ എത്തിയ വൃദ്ധനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി കാറിൽ നിന്നും 5 ബഹ്‌റൈൻ ദിനാർ അടങ്ങിയ പേഴ്‌സ് മൂവർസംഗം കൈക്കലാക്കുകയായിരുന്നു. വൃദ്ധന്റെ പരാതിയെത്തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ വൃദ്ധൻ തിരിച്ചറിഞ്ഞു.
18 കാരനായ ആദ്യ പ്രതിക്കെതിരെ 18 ക്രിമിനൽ കേസുകളും സമപ്രായക്കാരനായ രണ്ടാമത്തെ പ്രതിക്കെതിരെ 11 കേസുകളും നിലവിലുണ്ട്. 17 കാരനായ മൂന്നാമത്തെ പ്രതി 18 കേസുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.