സ്വിമ്മിംഗ് പൂളിൽ വീണ പ്രവാസി മരിച്ചു

മനാമ : ജുഫൈറിലെ ഒരു കെട്ടിടത്തിനുള്ളിലുള്ള സ്വിമ്മിംഗ് പൂളിൽ വീണ ഇന്ത്യക്കാരൻ മരിച്ചു. കൂഹ്ജി കോൺട്രാക്റ്റിങ്ങ് കന്പനിയിലെ സൂപ്പർവൈസർ കബീസ് അബ്ദുൽ ജലീൽ (32) നെയാണ് സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
