റി­പ്പബ്ലിക് ദി­നം ഇന്ത്യൻ സമൂ­ഹം സമു­ചി­തമാ­യി­ ആഘോ­ഷി­ച്ചു­


മനാമ : ന്ത്യയുടെ 68ാമത് റിപ്പബ്ലിക് ദിനം ഇന്ത്യൻ സമൂഹം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബഹ്റിൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രാവിലെ 7.30ന് അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനത്തോടെ ചടങ്ങ് അവസാനിച്ചു. രാവിലെ തണുപ്പിനെ വക വെയ്ക്കാതെ കുട്ടികൾ അടക്കമുള്ള വൻ ജനാവലി പതാക ഉയർത്തൽ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. 

ഇന്ത്യൻ സ്‌കൂളിൽ ചെയർമാൻ പ്രിൻസ് നടരാജൻ പതാക ഉയർത്തി. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് വി.കെ രാജശേഖരൻ പിള്ള ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും അദ്ധ്യാപകരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. ബഹ്റിൻ കേരളീയ സമാജത്തിൽ രാവിലെ 6.30ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപ്പിള പതാക ഉയർത്തി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും കേരളീയ സമാജം അംഗങ്ങളും സംബന്ധിച്ചു. സീറോ മലബാർ ആസ്‌ഥാനത്തും പതാക ഉയർത്തി. ബഹ്‌റിൻ കാനു ഗാർഡൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ ആക്ടിംഗ് ചെയർമാൻ വി.എൻ ഭദ്രനും ജനറൽ സെക്രട്ടറി പി. ശശിധരനും ചേർ‍ന്ന് രാവിലെ 8.30ന് പതാക ഉയർ‍ത്തി. ജി.എസ്.എസ് എക്സിക്യുട്ടീവ് അംഗങ്ങളും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ-എൻ.എസ്.എസ്) ബഹ്‌റിൻ അങ്കണത്തിൽ സീനിയർ മെന്പർമാരുടെയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ കെ.എസ്.സി.എ പ്രസിഡണ്ട് സുനിൽ എസ്. പിള്ള പതാക ഉയർത്തി. ദേശഭക്തി ഗാനത്തോട് കൂടി തുടങ്ങിയ ചടങ്ങിൽ കെ.എസ്.സി.എ ജനറൽ സെക്രട്ടറി പ്രവീൺ നായർ സ്വാഗതവും പ്രസിഡണ്ട് സുനിൽ എസ്. പിള്ള റിപ്പബ്ലിക് ദിന ആശംസകളും നേർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed