കോടിയേരിയുടെ പ്രസംഗവേദിയ്ക്ക് നേരെ ബോംബേറ്

തലശേരി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗ വേദിക്കുനേരെ ബോംബേറ്. കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ച തലശേരി നങ്ങാറത്ത് ടെംബിൾ ഗേറ്റിന് സമീപത്തുവച്ചായിരുന്നു ബോംബേറ്. പൊതുയോഗം നടക്കുന്നതിനിടെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ ആളുകളാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്രവർത്തകർ ബൈക്കിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ തലശേരി ഡിവൈഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതിന്‍റെ പേരിൽ നേരത്തെ ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐയുടെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ വടകര കോട്ടപ്പള്ളിയില്‍ ബിജെപി ഓഫീസിന് ഒരു സംഘം ആക്രമിച്ചു. നാദാപുരം ഇരിങ്ങണ്ണൂരിലെ ബിജെപി ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തിയ ബോംബാക്രമണത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗത്തിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ആഹ്വാനം ചെയ്തു.