ബഹ്‌റി­നെ­ പ്രതി­നി­ധീ­കരി­ച്ചത് മുൻ ഇന്ത്യൻ സ്‌കൂൾ വി­ദ്യാ­ർ­ത്ഥി­


മനാമ : ക്യരാഷ്ട്ര സഭയുടെ പുനരാവിഷ്‌കാരം മരങ്ങാട്ടുപിള്ളി ലേബർ‍ ഇന്ത്യ കൺ‍വെൻ‍ഷൻ സെന്ററിൽ നടന്നപ്പോൾ ബഹ്‌റിൻ പ്രതിനിധിയായി സംസാരിക്കാൻ അവസരം ലഭിച്ചത് മുൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയും ഇപ്പോൾ തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയുമായ ജോയലിന്. ഏഴാം ക്ലാസ് വരെ സേക്രട്ട് ഹാർട്ട് സ്‌കൂളിൽ പഠിച്ച ജോയൽ തുടന്ന് പത്താം ക്ലാസ് വരെ ഇന്ത്യൻ സ്‌കൂളിലും തുടർന്ന് പ്ലസ് വൺ പഠനം നാട്ടിലേയ്ക്കും മാറുകയായിരുന്നു. ബഹ്റിൻ നഗരസഭയിൽ ജോലി ചെയ്യുന്ന ജെയിംസ് ജോസഫിന്റെയും ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ബീന മോളുടെയും മകനാണ് ജോയൽ.

15 രാജ്യങ്ങളിൽ‍ നിന്നുമുള്ള പ്രതിനിധികളായി തിരഞ്ഞെടുത്ത കോളജ് വിദ്യാർത്‍ഥികളും എത്തിയപ്പോൾ‍ യഥാർ‍ത്ഥ ഐക്യരാഷ്ട്രസഭ തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്. രണ്ടാം ദിനത്തിൽ ജനറൽ അസംബ്ലിയാണ് നടന്നത്. 126 രാജ്യങ്ങളിലെ പ്രതിനിധികളും കേരളത്തിലെ തിരഞ്ഞെടുത്ത 20 കോളജുകളിലെ 126 വിദ്യാർത്‍ഥികളുമാണ് ഐക്യരാഷ്ട്രസഭയുടെ പുനർ‍ആവിഷ്‌കാരത്തിനായി എത്തിയത്. 

മുൻ ഇന്ത്യൻ‍ അംബാസിഡർ‍ ടി.പി ശ്രീനിവാസനാണ് നേതൃത്വം നല്‍കിയത്. ഐക്യരാഷ്ട്ര സംഘടയിലെ 193 രാജ്യങ്ങളുടെ പതാക, വേഷവിധാനങ്ങൾ‍, ഓരോ രാജ്യത്തെയും ഭക്ഷണം തുടങ്ങിയവ എല്ലാം ഒരുക്കിയാണ് മാതൃക യു.എൻ ചേർ‍ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed