മയക്കുമരുന്ന് കേസ് : 40കാരിയുടെ ഹർജി തള്ളി

മനാമ : രാജ്യത്ത് ഷാബു എന്ന മയക്കുമരുന്ന് വിൽപന നടത്തിയ കേസിൽ 40കാരിയുടെ ഹർജി സുപ്രീം അപ്പീൽസ് കോടതി തള്ളി. തായ്‌വാൻ സ്വദേശിയായ സ്ത്രീയെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്.
ഇടപാടുകാരനെന്ന നിലയിൽ സമീപിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് മയക്കുമരുന്ന് കൈമാറുവാനായി ഏഷ്യക്കാരനായ ഡ്രൈവറെ അയയ്ക്കമെന്ന് സ്ത്രീ അറിയിക്കുകയായിരുന്നു. ഡ്രൈവർ എത്തി 100 ദിനാർ വിലമതിക്കുന്ന ഷാബു അടങ്ങിയ ഒരു പെട്ടി കൈമാറുകയും, പണം വാങ്ങുകയും ചെയ്തു. എന്നാൽ പെട്ടിക്കകത്ത് എന്താണെന്ന വിവരം തനിക്ക് അറിയില്ലായില്ലായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് പണത്തിന് വേണ്ടി കാത്ത് നിന്നിരുന്ന വനിതയ്ക്കരികിലേയ്ക്ക് ഡ്രൈവർ പോലീസുകാരെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിടിയിലായ വനിതാ കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. താൻ വെറും ഉപഭോക്താവ് മാത്രമാണെന്നായിരുന്നു ഇവരുടെ വാദം. ബഹ്‌റിനിൽ വിറ്റഴിക്കാനായി തന്റെ സുഹൃത്ത് കപ്പൽ മാർഗം അയച്ചതാണ് ഇതെന്ന് ഇവർ മൊഴി നൽകി.
മുൻപ് അനധികൃതമായി ബഹ്‌റിനിൽ താമസിച്ച കുറ്റത്തിന് ഇവർ 10 ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.