പൊതുമാപ്പ് ലഭിച്ചവരുടെ തിരിച്ചു പോക്ക് : ഉടൻ പരിഹാരം കാണും

മനാമ : പൊതുമാപ്പ് ലഭിച്ച ചില തടവുകാരുടെ ഇന്ത്യയിലേയ്ക്കുള്ള തിരിച്ചു പോക്കിന് ഉടൻ തന്നെ പരിഹാരം കാണുമെന്നും ഇക്കാര്യത്തിൽ ചില ചെറിയ തടസ്സങ്ങൾ മാത്രമാണ് നില നിൽക്കുന്നതെന്നും ഇന്ത്യൻ എംബസി ചാർജ്ജ് ഡി അഫയേഴ്‌സ് മീരാ സിസോദിയ പറഞ്ഞു.
യാത്രാ നിരോധനമുള്ളവർ മുന്പ് ഏന്തെങ്കിലും തരത്തിൽ പിഴ ഒടുക്കാൻ ബാക്കിയുള്ളവർ തുടങ്ങി ചുരുക്കം ചില കേസുകൾ ഉള്ളത് കൊണ്ടാണ് ചിലരുടെ തിരിച്ചു പോക്ക് വൈകുന്നതെന്നും അത് ഉടൻ തന്നെ പരിഹരിച്ച് മോചിതരായ എല്ലാവരെയും നാട്ടിലേയ്ക്ക് അയക്കാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു.
ചെറിയ പെരുന്നാളിന് 69ഓളം ഇന്ത്യക്കാരെയാണ് ഭരണാധികാരികൾ പൊതു മാപ്പ് നൽകി മോചിപ്പിച്ചിരുന്നത്. കുറച്ചു പേർ ജയിൽ മോചിതരാക്കിയത്തിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും കുറച്ചു പേർക്ക് യാത്രാ തടസ്സം ഉണ്ട്.