പഠാന്‍കോട്ട് : യു.എസ് തെളിവുകളില്‍ പാക് പങ്ക് വ്യക്തം

ന്യുഡല്‍ഹി: ഇന്ത്യന്‍ സൈനിക താവളത്തില്‍ നടത്തിയ പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം നടന്നത് പാകിസ്താനിലെന്ന് സ്ഥിരീകരിക്കാവുന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചു. ഭീകരാക്രമണത്തിന് മുന്പും പിന്പും അക്രമികള്‍ പാകിസ്താനിലേക്ക് വിളിച്ചതിന്‍റെയും അവിടെ നിന്നും ഭീകരരെ വിളിച്ചതിന്‍റെയും ഇന്‍റര്‍നെറ്റും അല്ലാത്തതുമായി ഫോണ്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിലപ്പെട്ട ഫോണ്‍ രേഖകള്‍ അമേരിക്കയാണ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്്. ജെയ്ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്‍റെ നാലു കൂട്ടാളികളുകമായി നടത്തിയ ആശയ വിനിമയത്തിന്‍റെ വിവരങ്ങള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പഞ്ചാബ് പ്രവിശ്യയിലെ നാസിര്‍ ഹുസൈന്‍, ഗുജ്രന്‍ വാസല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയിലെ ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുമായി കാഷീഫ് ജാന്‍ നടത്തിയ ഇന്‍റര്‍നെറ്റ് സംഭാഷണങ്ങളുടെ വിവരങ്ങളാണ് രേഖയിലുള്ളത്. ഇയാള്‍ നടത്തിയ മറ്റ് ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
ലഭിച്ചിട്ടുള്ള എല്ലാ ഫോണ്‍ നന്പരുകളും പാകിസ്താനില്‍ നിന്നുള്ളവയാണ്. ആക്രമണം നടക്കുന്പോള്‍ ഇത് പ്രവര്‍ത്തിച്ചിരുന്നു. പഞ്ചാബില്‍ കടന്ന ശേഷം ഭീകരര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗിനെ ആക്രമിച്ച ശേഷം കാഷിഫിനെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ വിളിച്ച മുല്ല ദാദുള്ള എന്നയാളുടെ നന്പറും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഫേസ്ബുക്ക്, വാട്സ്‌ആപ്പ് സന്ദേശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.