ബഹ്‌റി­നി­ലെ­ മാ­ളു­കളു­ടെ­ പ്രവർ­ത്തന സമയം വർ­ദ്ധി­പ്പി­ക്കു­ന്നു­


മനാമ : ഹ്‌റിനിലെ പ്രധാന ഷോപ്പിംഗ് മാളുകളായ സിറ്റി സെന്റർ, സേഫ് മാൾ എന്നിവയുടെ വാരാന്ത്യങ്ങളിലെ പ്രവർത്തന സമയം വർദ്ധിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ പുലർച്ചെ 1 മണി വരെയായിരിക്കും വാരാന്ത്യങ്ങളിൽ ഈ മാളുകൾ പ്രവർത്തിക്കുക. 

ഓഗസ്റ്റ് അവസാനം വരെ ഈ സമയക്രമം ബാധകമായിരിക്കും. ജി.സി.സി.യിലെ വേനലവധി പ്രമാണിച്ച് ബഹ്‌റിനിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പുതിയ സമയക്രമം കൊണ്ട് വന്നിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed