മുൻ ബഹ്‌റൈൻ പ്രവാസിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡി. സലിം നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന ഡി. സലിം നിര്യാതനായി. നാട്ടിൽ വെച്ചുണ്ടായ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രവാസലോകത്തെ പ്രമുഖ സംഘടനകളായ ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ പ്രതിഭ എന്നിവയുടെ ഭാരവാഹിയായും സജീവ സംഘാടകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്‌കാരിക സംവാദങ്ങൾ, നാടകങ്ങൾ, സമ്മർ ഫെസ്റ്റിവലുകൾ എന്നിവയുടെ സംഘാടനത്തിലൂടെ പ്രവാസി മലയാളി സമൂഹത്തിൽ വലിയൊരു സൗഹൃദവലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബഹ്‌റൈൻ കേരളീയ സമാജവും DC ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച 'BKS–DC അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും' ജനറൽ കൺവീനറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

'ബഹ്‌റൈൻ പ്രതിഭ' രക്ഷാധികാരി സമിതി അംഗമായും ഉമ്മുൽ ഹസം യൂണിറ്റ് ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം, കോവിഡ് കാലത്തും അല്ലാത്തപ്പോഴും പ്രവാസികൾക്കായി ഒട്ടനവധി ആശ്വാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് 2021-ലാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്. ഭാര്യയും മകളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

article-image

sdsdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed