ചെറിയ ബോട്ടുകൾക്കും ജെറ്റ് സ്കീകൾക്കുമായി റിമോട്ട് ടെക്നിക്കൽ ഇൻസ്പെക്ഷൻ സേവനം അവതരിപ്പിച്ച് ബഹ്റൈന് ഗതാഗത മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനുമുള്ള മുൻഗണനാ പദ്ധതികളുടെ ഭാഗമായി ചെറിയ ബോട്ടുകൾക്കും ജെറ്റ് സ്കീകൾക്കുമായി റിമോട്ട് ടെക്നിക്കൽ ഇൻസ്പെക്ഷൻ (വീഡിയോ കോൾ വഴിയുള്ള സാങ്കേതിക പരിശോധന) സേവനത്തിന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം തുടക്കമിട്ടു.

ആറു വർഷം വരെ പഴക്കമുള്ള ചെറിയ ബോട്ടുകളുടെയും എല്ലാത്തരം ജെറ്റ് സ്കികളുടെയും ഉടമസ്ഥർക്ക് ഇനിമുതൽ നേരിട്ട് എവിടെയും ഹാജരാകാതെ തന്നെ നിർബന്ധിത സാങ്കേതിക പരിശോധന പൂർത്തിയാക്കാം. 'സ്മോൾ ഷിപ്പ്സ് രജിസ്ട്രേഷൻ പോർട്ടൽ' വഴി ഓൺലൈനായി അപേക്ഷിച്ച്, ആവശ്യമായ ഫീസ് അടച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത ശേഷം വീഡിയോ കോൾ മുഖേന പരിശോധന പൂർത്തിയാക്കാൻ ഈ സേവനത്തിലൂടെ സാധിക്കും. 

പൂർണ്ണമായും ഡിജിറ്റലായ പ്രക്രിയ, കൂടുതൽ ലളിതമായ യൂസർ ഇന്റർഫേസ്, ആവശ്യമായ അനുമതികളുടെ എണ്ണത്തിൽ 50% കുറവ്, സേവന സമയത്തിൽ 25% കുറവ് എന്നിവയാണ് ഈ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷതകളെന്ന് മന്ത്രാലയം വ്യക്തമാക്കി. 
ബഹ്‌റൈന്റെ പൊതുസേവന വികസന തന്ത്രത്തിന് അനുസൃതമായി, സേവനക്ഷമത വർദ്ധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൂർണ്ണമായും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം നൂതന ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നതെന്ന് പോർട്ട്സ് ആൻഡ് മാരിടൈം അഫയേഴ്സ് അണ്ടർസെക്രട്ടറി ബദർ ഹൂദ് അൽ മഹ്മൂദ് പറഞ്ഞു.

article-image

sdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed