സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകം: ബഹ്റൈൻ ധനകാര്യ മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പ്രസ്താവിച്ചു. ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) ചെയർമാൻ നബീൽ ഖാലിദ് കാനൂവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം ഉറപ്പാക്കാനും ആഗോള തലത്തിൽ രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കാനും ബിസിനസ് സമൂഹവുമായുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങളും പുതിയ സാധ്യതകളും സൃഷ്ടിക്കാൻ ഇത്തരം പങ്കാളിത്തം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asdasd

