വീട്ടുജോലിക്കാരിയെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചു; മുപ്പതുകാരന് മൂന്ന് വർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ: വീട്ടുജോലിക്കാരിയെ ക്രൂരമായി മക്രമിച്ച് പരിക്കേൽപ്പിക്കുകയും കാതിന് സ്ഥിരമായ വൈകല്യം വരുത്തുകയും ചെയ്ത മുപ്പതുകാരന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. മൊബൈൽ ഫോൺ കാണാതായതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

2026 മാർച്ച് 4-നായിരുന്നു കേസിനാസ്പദമായ സംഭവം. ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രതി യുവതിയെ മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയുമായിരുന്നു. അക്രമത്തിനിടയിൽ യുവതിയുടെ ഇടത് കാതിന്റെ ഒരു ഭാഗം അറ്റുപോയതായും, ഫോറൻസിക് റിപ്പോർട്ട് പ്രകാരം 7 ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചതായും കണ്ടെത്തി. പിടിവലിക്കിടെ താൻ യുവതിയെ കടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നു.

തൊഴിലാളി തന്നെ ആക്രമിച്ചതാണെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും സാക്ഷിമൊഴികളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed