ബഹ്‌റൈനിൽ തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി: 29 പേർ അറസ്റ്റിൽ, 94 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടത്തിയ വിപുലമായ പരിശോധനയിൽ 29 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 94 പേരെ നാടുകടത്തുകയും ചെയ്തു. മെയ് 3 മുതൽ 9 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 995 പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

നാല് ഗവർണറേറ്റുകളിലുമായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് സംയുക്ത പരിശോധനകൾ സംഘടിപ്പിച്ചത്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും രാജ്യത്തെ തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ കണ്ടെത്താൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

sdfgdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed