ബഹ്‌റൈൻ-ജോർദാൻ ബന്ധം സുദൃഢം: ജോർദാൻ സെനറ്റ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും ജോർദാനും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നതായി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ജോർദാൻ സെനറ്റ് പ്രസിഡന്റ് ഫൈസൽ ആകെഫ് അൽ ഫായിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോർദാൻ ഭരണാധികാരി കിംഗ് അബ്ദുള്ള രണ്ടാമന് ഹമദ് രാജാവ് ആശംസകൾ നേർന്നു. പ്രാദേശിക വിഷയങ്ങളിലെ ഏകോപനം, പാർലമെന്ററി സഹകരണം, നിയമനിർമ്മാണ വൈദഗ്ധ്യം പങ്കുവെക്കൽ എന്നിവയിൽ ഇത്തരം സന്ദർശനങ്ങൾ നിർണ്ണായകമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ജോർദാൻ നൽകുന്ന പിന്തുണയെ ഹമദ് രാജാവ് പ്രശംസിച്ചു.

ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫൈസൽ അൽ ഫായിസ് ജോർദാന്റെ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടിക്കാഴ്ചയിൽ മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര തലത്തിലെ പ്രധാന സംഭവവികാസങ്ങളും ചർച്ചയായി.

article-image

bfhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed