അർജന്റീന ആരാധകർക്കായി ബഹ്റൈൻ ലുലു എക്സ്ചേഞ്ച് 'ഫാൻസ് മീറ്റ്-അപ്പ്' സംഘടിപ്പിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) റീജിയണൽ ഫിൻടെക് പാർട്ണറായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈനിലെ അർജന്റീന ആരാധകർക്കായി ആവേശകരമായ ഒരു 'ഫാൻസ് മീറ്റ്-അപ്പ്' സംഘടിപ്പിക്കുന്നു.
നാളെ (ചൊവ്വാഴ്ച) വൈകിട്ട് 7:00 മണി മുതൽ 8:00 മണി വരെ ജുഫൈർ മാളിലെ ലുലു എക്സ്ചേഞ്ച് ശാഖയിൽ വെച്ചാണ് പരിപാടി നടക്കുക.
മറ്റ് അർജന്റീന ആരാധകരുമായി ഒത്തുചേരാനും സൗഹൃദം പങ്കുവെക്കാനും ഓർമ്മചിത്രങ്ങൾ പകർത്താനും ഈ പരിപാടിയിലൂടെ അവസരമൊരുങ്ങും. പ്രിയപ്പെട്ട ടീമിനോടുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആരാധകർ അർജന്റീനയുടെ ജേഴ്സി ധരിച്ച് പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
േ്േ്ി

