ബഹ്‌റൈൻ വ്യോമപാത അടഞ്ഞുതന്നെ; സെർവീസുകൾ നീട്ടിവെച്ച നടപടി തുടരും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ വ്യോമപാത (Airspace) അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ച സാഹചര്യം തുടരുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്.

വ്യോമപാത സുരക്ഷിതമായി തുറന്നുകൊടുക്കുന്ന മുറയ്ക്ക് മാത്രമേ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂ എന്ന് അധികൃതർ സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം ഉന്നത ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കിയതും സമയം മാറ്റിയതും സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed