ഇന്ത്യൻ ക്ലബ് വോളിബോൾ കിരീടം 'ഇന്റർലോക്ക് -ബി'ക്ക്


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ 'ഇന്റർലോക്ക് -ബി' ടീം കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനൽ മത്സരത്തിൽ 'അൽ റീഫ് വോളി ഫൈറ്റേഴ്സി'നെ പരാജയപ്പെടുത്തിയാണ് ഇന്റർലോക്ക് -ബി കിരീടം ചൂടിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കായികമികവും സൗഹൃദവും വിളിച്ചോതിയ ടൂർണമെന്റ് കാണികൾക്കും കായികതാരങ്ങൾക്കും അവിസ്മരണീയ അനുഭവമായി.

വിജയികളായ ഇന്റർലോക്ക്-ബി ടീമിനും റണ്ണേഴ്സ് അപ്പായ അൽ റീഫ് വോളി ഫൈറ്റേഴ്സിനും ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു. മികച്ച ബ്ലോക്കർക്കുള്ള വ്യക്തിഗത പുരസ്കാരം സ്വസ്തിക് (ഇന്റർലോക്ക്) നേടി. മികച്ച സ്പൈക്കറായി ജുനൈദ് പി. (അൽ റീഫ്), മികച്ച സെറ്ററായി അമൽരാജ് (ഇന്റർലോക്ക്), മികച്ച ഓൾ റൗണ്ടറായി രാജു പാണ്ഡു (ഇന്റർലോക്ക്) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച കോർഡിനേറ്റർമാരായ അജിത്ത് കുമാർ, മോഹൻദാസ് എന്നിവർക്ക് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed