ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ഭാഷാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാഘോഷം സംഘടിപ്പിച്ചത്. ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും ആലപിച്ചാണ് പരിപാടികൾക്ക് തുടക്കമായത്. സാഹിത്യ സെക്രട്ടറി നിക്കോൾ മേരി റോഡ്രിഗസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. വകുപ്പിന്റെ വിപുലമായ പ്രവർത്തനങ്ങളും സംരംഭങ്ങളും എടുത്തു കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ അവതരണവും നടന്നു.

റോൾ പ്ലേകൾ, തീം സോംഗ്, സ്റ്റാൻഡ്-അപ്പ് കോമഡി എന്നിവയുൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആകർഷകമായ പ്രകടനങ്ങൾ അവരുടെ ആത്മവിശ്വാസവും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും വ്യക്തമാക്കുന്നതായിരുന്നു. വിവിധ ഗ്രേഡുകളിലായി വൈവിധ്യമാർന്ന സാഹിത്യ മത്സരങ്ങളും നടന്നു. ഇൻ്റർ-ഹൗസ് മത്സരമായ തരംഗിൽ ഒന്നാം സമ്മാനം നേടിയ ഹ്രസ്വ നാടകത്തിൻ്റെ അരങ്ങേറ്റമായിരുന്നു ആഘോഷങ്ങളുടെ ഒരു പ്രധാന ആകർഷണം. ഫെബിയ ബെർലിൻ റോളക്സ് (12F), അലീഷ അനിൽദാസ് (12M), അഹമ്മദ് ഇല്ല്യാസ് (11C), സന്നിധ്യു (10H), തഹ്രീം ഫാത്തിമ (9G), ലിയ റേച്ചൽ (8A), കിയോണ മേ ബ്രഗൻസ (8T), അഭിനവ് മനോജ് (6Y) എന്നിവരടങ്ങുന്ന സി.വി രാമൻ ഹൗസ് ടീമാണ് നാടകം അവതരിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഷ് ഫിക്ഷൻ മത്സരവും സംഘടിപ്പിച്ചു.

സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപികമാരായ ശ്രീകല രാജേഷ് (IX–XII), സലോണ പയസ് (IV–VIII), ഇംഗ്ലീഷ് വിഭാഗം മേധാവി ജി. ടി മണി എന്നിവർ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. അസി. സാഹിത്യ സെക്രട്ടറി നേഹ സാറ ദിജു (11A) നന്ദി പ്രകാശിപ്പിച്ചു. ആൻ ഗ്രേസ് (7F), അനിക ഭണ്ഡാരി (8W) എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ & അക്കാദമിക്സ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.

കൈയ്യെഴുത്ത് മത്സരത്തിൽ അവന്തിക കുമാർ (4C) ഒന്നാം സ്ഥാനവും, പവിത്ര തനുദേവ് (4B) രണ്ടാം സ്ഥാനവും, ആഷിൽ റോസീന (4L) മൂന്നാം സ്ഥാനവും നേടി. സ്പെല്ലിംഗ് ബീയിൽ ജോവാൻ സാറ മെൻഡോൺസ് (5P) ഒന്നാമതും, സിദാൻ നയീമുദ്ദീൻ (5J) രണ്ടാമതും, ഇമ്മാനുവൽ ജെയ്‌സൺ (5F) മൂന്നാമതുമെത്തി. വാർത്താ വായനയിൽ ആൽവിൻ കുഞ്ഞിപറമ്പത്ത് (6F) ഒന്നാം സ്ഥാനവും, സാധന സുരേഷ് (6H) രണ്ടാം സ്ഥാനവും, ജാനറ്റ് ജോർജ് (6Y) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊളാഷ് മേക്കിംഗിൽ ശ്രീഹരി സന്തോഷ് (7P), അദിതി വിമൽ (7D), ദേവിക പട്‌വ (7J), ദീക്ഷ പ്രശാന്ത് (7R) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. റോൾ പ്ലേയിൽ തേജസ്വിനി നാച്ചിയപ്പൻ (8M), ലക്ഷിഹ ശ്രീ രവി (8Q), കിയോണ മേ ബ്രഗൻസ (8T) എന്നിവർ സമ്മാനം നേടി. അക്രോസ്റ്റിക് പോയട്രിയിൽ പരമേഷ് സുരേഷ് (9K) ഒന്നാം സ്ഥാനവും, സാരംഗി സുഭാഷ് (9G) രണ്ടാം സ്ഥാനവും, മെർലിൻ സാറാ ബിനോയ് (9Q) മൂന്നാം സ്ഥാനവും നേടി. കവർ പേജിൽ വൈഷ്ണവി സന്തോഷ് (10H), പ്രൻഷു സൈനി (10D), ത്രിദേവ് കരുൺ (10X) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജസ്റ്റ് എ മിനിറ്റ് മത്സരത്തിൽ ശ്രാവണ വെങ്കിടേഷ് (11H) ഒന്നാം സ്ഥാനവും, ഇഷാൻ ഭവേഷ് മിസ്‌ത്രി (11R) രണ്ടാം സ്ഥാനവും, അഫ്‌സാന സൽമ അബ്ദുൾ അസീസ് (11M) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫ്ലാഷ് ഫിക്ഷനിൽ അർച്ചന വാസുദേവൻ (12N) ഒന്നാമതും നിഹാരിക സർക്കാർ (12D) രണ്ടാമതും റിഷ രഞ്ജിത്ത് (12K) മൂന്നാമതും എത്തി.

article-image

്േിേോ്ി

You might also like

  • Straight Forward

Most Viewed