ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ച് ബഹ്റൈൻ അൽഫുർഖൈൻ സെന്റർ


പ്രദീപ് പുറവങ്കര

മനാമ: അൽഫുർഖാൻ സെൻ്റർ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അദ്ലിയ സെൻ്ററിൽ വെച്ച് ഖുർആൻ പഠിതാക്കളുടെ സംഗമം നടന്നു. ജുബൈൽ ഇസ്‌ലാഹി സെൻ്റർ പ്രബോധകൻ അയ്യൂബ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ‘നിർഭയത്വമുള്ള വിശ്വാസം’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണം. റ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും തങ്ങളിൽ നിന്ന് ഉണ്ടാവാതെ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അയ്യൂബ് സുല്ലമി ഓർമ്മിപ്പിച്ചു. നിർഭയത്വത്തോടെ നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും നിർവഹിക്കുന്നതോടൊപ്പം, സമൂഹത്തിന് നമ്മുടെ സാന്നിധ്യം അവഗണിക്കാനാവാത്ത വിധം മാതൃകാപരമായി പെരുമാറുന്നവരായി വിശ്വാസികൾ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

തുടർന്ന് സംസാരിച്ച മൂസ സുല്ലമി, "വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവർ" എന്ന ഖുർആൻ വചനം ഉദ്ധരിച്ച് കൊണ്ട് ഉൽബോധനം നടത്തി.
 
സെന്റർ പ്രസിഡന്റ് സൈഫുല്ല കാസിം, അടുത്ത പഠനവേദിയുടെ വിശദാംശങ്ങൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ സൂറത്ത് മുംതാഹിന എന്ന അദ്ധ്യായം പഠനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനാഫ് കബീർ സ്വാഗതം ആശംസിച്ച സംഗമത്തിൽ മുജീബ്, ഹിഷാം, ഇക്ബാൽ, യൂസുഫ് കെ.പി. എന്നിവർ കാര്യങ്ങൾ നിയന്ത്രിച്ചു. അബ്ദുസ്സലാം ബേപ്പൂർ നന്ദി രേഖപ്പെടുത്തി.

article-image

േിേി

You might also like

  • Straight Forward

Most Viewed