നിറം – 2025 ആഘോഷ പരിപാടി - പോസ്റ്റർ റിലീസ് ചെയ്തു
 
                                                            പ്രദീപ് പുറവങ്കര
മനാമ I കുഞ്ചാക്കോ ബോബൻ, എം ജി ശ്രീകുമാർ, രമേഷ് പിഷാരടി, റഹ്മാൻ പത്തനാപുരം, പിന്നണി ഗായിക ശിഖ തുടങ്ങിയ താരങ്ങൾ പങ്കെടുക്കുന്ന നിറം 2025 എന്ന ആഘോഷ പരിപാടി ഡിസംബർ 15ന് തിങ്കളാഴ്ച്ച ബഹ്റൈൻ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹാപ്പി ഹാൻഡ്സ് പബ്ലിസിറ്റി ആൻ്റ് അഡ്വെർടൈസിങ്ങിന്റെ ബാനറിൽ നടക്കുന്ന പരിപാടിയുടെ പ്രൊഡ്യൂസർ ബൈജു കെ എസ് ആണ്. 1600-ലധികം പേരെയാണ് പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള നിർവഹിച്ചു. സൽമാനിയയിലെ കെ സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത്, ട്രഷറർ രവി ആർ. പിള്ള, കമ്മിറ്റി അംഗങ്ങൾ മോനി ഒടിക്കണ്ടത്തിൽ, ജേക്കബ് തെക്കുതോട്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, ആർട്ടിസ്റ്റ് മാനേജർ ബ്ലെസൺ തേൻമല, മീഡിയ കോ-ഓർഡിനേറ്റർ സത്യൻ പേരമ്പ്ര, മറ്റു കമ്മിറ്റി അംഗങ്ങളായ തോമസ് ഫിലിപ്പ്, ജയേഷ് തണ്ണിക്കൽ, മനോജ് പീലിക്കോട്, ദീപു എം. കെ., വിനയചന്ദ്രൻ ആർ. നായർ എന്നിവരും പങ്കെടുത്തു.
പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 3871 1299 അല്ലെങ്കിൽ 3389 3366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fggffd
 
												
										 
																	