കൊല്ലം പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ I കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾക്ക് ഈ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് പ്രയോജനപ്പെട്ടു.
ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ. അധ്യക്ഷനായ ചടങ്ങിന് ഏരിയ ട്രഷറർ അജേഷ് വി.പി. സ്വാഗതവും, ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് നന്ദിയും പറഞ്ഞു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആക്ടിങ് ഓപ്പറേഷൻ മാനേജർ സംഗീതയ്ക്ക് കെ.പി.എയുടെ മൊമെന്റോ കൈമാറി.
ഗുദൈബിയ ഏരിയ കോർഡിനേറ്റർ വിനീത് അലക്സാണ്ടർ ആമുഖപ്രഭാഷണം നടത്തി. കിംസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോക്ടർ നമിത ഉണ്ണികൃഷ്ണൻ ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ ട്രഷറർ മനോജ് ജമാൽ, കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴി, കിംസ് ഹെൽത്ത് സെയിൽസ് മാനേജർ പ്യാരിലാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ മെംബർമാർ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
dsfsf