മാനസികാരോഗ്യ പിന്തുണയുമായി 'പി.ജി.എഫ് ലൈഫ്' പ്രവർത്തനമാരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ l മാനസികാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ പ്രവർത്തിക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ കീഴിൽ പിജിഎഫ് ലൈഫ് എന്ന ഘടകം പ്രവർത്തനമാരംഭിച്ചു. സമീപകാലത്ത് വർദ്ധിച്ചുവരുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് ഈ ഘടകം രൂപീകരിച്ചിരിക്കുന്നത്.വ്യക്തികൾക്ക് കൗൺസിലിംഗ് സേവനങ്ങൾ നൽകുക എന്നതിലൂടെ സമൂഹത്തിൽ മാനസികാരോഗ്യ അവബോധം വളർത്താനും പിന്തുണ നൽകാനും 'പി.ജി.എഫ് ലൈഫ്' ലക്ഷ്യമിടുന്നുവെന്ന് പ്രസിഡണ്ട് ബിനു ബിജു അറിയിച്ചു. കൗൺസിലിങ്ങ് രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ് പിജിഎഫ് ലൈഫിലൂടെ സേവനങ്ങൾ നൽകുന്നത്.

മാനസികമായ വെല്ലുവിളി നേരിടുന്നവർ കൗൺസിലിങ്ങ് സഹായത്തിനായി 3692 1998 അല്ലെങ്കിൽ 3645 8398 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

sds

You might also like

  • Lulu Exchange
  • Straight Forward

Most Viewed