ഇ കീ, ഇ ഗവ. ബഹ്റൈൻ എന്നിവയുടെ പേരിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഇ കീ, ഇ ഗവൺമെന്റ് എന്നിവയുടെ പേരിൽ ഫോണുകളിൽ വ്യാജ ടെക്സ്റ്റ് മെസേജുകളും ഇതുവഴിയുള്ള തട്ടിപ്പും വ്യാപകമാകുന്നുണ്ടെന്നും സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. സന്ദേശത്തിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും ഇവർ വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർ 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൺടാക്റ്റ് കേന്ദ്രവുമായി ബന്ധപ്പെടുകയോ മൈ ജിഒവി ആപ്പ് വഴിയോ 922 എന്ന ഹോട്ട്‌ലൈൻ വഴിയോ സൈബർ ക്രൈം ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

article-image

xzxzxzxz

You might also like

Most Viewed