ബഹ്റൈനിൽ നാല്പത് വർഷം പൂർത്തിയാക്കിയ മലപ്പുറം സ്വദേശികളെ ബി എം ഡി എഫ് ആദരിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: മലപ്പുറം ജില്ലയിൽ നിന്ന് ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ക്റ്റ് ഫോറം ആദരിക്കുന്നു.
ബഹറൈനിൽ 40 വർഷമോ അതിലധികമോ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ളവരെയാണ് മലപ്പുറം ജില്ലക്കാരുടെ ബഹറൈനിലെ ജനകീയ കൂട്ടായ്മയായ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിക്കുന്നത് എന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചാല, ട്രഷറർ അലി അഷറഫ് തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 3398 2363 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ുപപ